കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്തു. തലശേരി പൊലീസാണ് കൊടി സുനിക്കും മറ്റ് ആറ് പേർക്കുമെതിരെ കേസെടുത്തത്.


കേരള അബ്കാരി ആക്ട‌് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊടി സുനിയുടെ പരസ്യ മദ്യപാനം.
പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെ തിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.പ്രതികൾക്ക് അകമ്പടി പോയ എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സസ്പെൻഡ് ചെയ്തിരുന്നു.
Public drinking case against Kodi Suni, accused in TP Chandrasekharan murder case